തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ ‘പാവ കഥൈകള്‍’ റിലീസ് ചെയ്തു. ആന്തോളജിയിലെ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്.